Monday 22 October 2018



മോഡിഫൈഡ് വേവ്സ്; മോദിയെ പുകഴ്ത്തി മോഹൻലാലിൻറെ ബ്ലോഗ്

By Sooraj S.21 Sep, 2018

imran-azhar

 

 

കൊച്ചി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തിയതിന്റെ അനുഭവങ്ങൾ ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് നടൻ മോഹൻലാൽ. മോദിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ നിരവധി അഭ്യുഹങ്ങളാണ് പരന്നത്. മോഡിഫൈഡ് വേവ്സ് എന്ന തലക്കെട്ടിലൂടെയാണ് ബ്ലോഗ് തുടങ്ങുന്നത്. കൂടിക്കാഴ്ചയിൽ മോദി രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ഒരു അക്ഷരം പോലും മിണ്ടിയില്ല എന്നത് തന്നെ അദ്‌ഭുതപ്പെടുത്തിയെന്നും മോഹൻലാൽ പറയുന്നു. തങ്ങൾ കൂടുതലും സംസാരിച്ചത് കേരളത്തിലെ പ്രളയത്തെക്കുറിച്ച്, ഡാമുകളെക്കുറിച്ച്, എടുക്കേണ്ട മുൻകരുതലുകൾ എന്നിവയെകുറിച്ചാണെന്നും മോഹൻലാൽ ബ്ലോഗിലൂടെ പറയുന്നു. അതേസമയം വിശ്വശാന്തി ട്രസ്റ്റിന്‍റെ പ്രവർത്തനങ്ങളെ കുറിച്ചാണ് മോദി സംസാരിച്ചത്. മോദി നല്ലൊരു കേൾവിക്കാരനാണെന്നും മോഹൻലാൽ അഭിപ്രായപ്പെട്ടു. കൂടിക്കാഴ്ചയുടെ പോസിറ്റിവ് തരംഗങ്ങൾ തന്നിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് മോഹൻലാൽ പറഞ്ഞു. രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന അഭ്യൂഹങ്ങൾക്കും മോഹൻലാൽ ബ്ലോഗിലൂടെ മറുപടി നൽകി.