Monday 22 October 2018



മോഹൻലാലിന്റെ മനസ്സ് തട്ടി; ഇനി 'രാജാവിന്റെ മകൻ' എന്ന് വിളിക്കാൻ തമ്പി ഇല്ല..

By Sarath Surendran.02 Oct, 2018

imran-azhar




കൊച്ചി: സംവിധായകൻ തമ്പി കണ്ണന്താനത്തെ അനുസ്മരിച്ച് മഹാനടൻ മോഹൻലാൽ. ഫേസ്ബുക്കിലൂടെയാണ് മോഹൻലാൽ തമ്പി കണ്ണന്താനത്തെ അനുസ്മരിച്ചത്. സൂപ്പർസ്റ്റാർ പദവിയിലേക്ക് മോഹൻലാലിനെ ഉയരങ്ങളിലേയ്ക്ക് എത്തിക്കാൻ പ്രമുഖ പങ്ക് വഹിച്ച സംവിധായകരിൽ പ്രമുഖ വ്യക്തിയായിരുന്നു തമ്പി കണ്ണന്താനം.

 

മോഹൻലാൽ തന്റെ മനസ്സിൽ തട്ടിയാണ് കണ്ണന്താനത്തിന്റെ നിര്യാണത്തിൽ ആദരാഞ്ജലിയർപ്പിച്ചത്. എന്നെ ‘രാജാവിന്റെ മകൻ’ എന്ന് ആദ്യം വിളിച്ചയാൾ.. എന്റെ പ്രണവിനെ മൂവി ക്യാമറയ്ക്കു മുന്നിൽ നിർത്തി അഭിനയത്തിന്റെ ഹരിശ്രീ പഠിപ്പിച്ചു കൊടുത്ത സംവിധായകൻ… പ്രിയപ്പെട്ട തമ്പി കണ്ണന്താനം… കണ്ണീരോടെ വിട!. മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

 

രാജാവിന്റെ മകൻ, ഒന്നാമൻ, മാന്ത്രികം, ഇന്ദ്രജാലം, നാടോടി, വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ രാജാക്കൻമാർ തുടങ്ങിയ ചിത്രങ്ങളായിരുന്നു മോഹൻലാൽ കണ്ണന്താനം കൂട്ടുകെട്ടിൽ പൂത്ത് വിഴിഞ്ഞതും. ഈ സിനിമകളെല്ലാം ബോക്സ് ഓഫീസിൽ വൻ ഹിറ്റുകൾ സൃഷ്ട്ടിച്ച ചിത്രങ്ങളായിരുന്നു.


മോഹൻലാലിന്റെ മകനായ പ്രണവിനെ ആദ്യമായി ക്യാമറക്ക് മുന്നിലെത്തിക്കുന്നതും തമ്പി കണ്ണന്താനമായിരുന്നു. ഒന്നാമനിലൂടെയായിരുന്നു പ്രണവിന്റെ ചുവട് വയ്പ്പ്.

 

കരള്‍ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നിര്‍മാതാവുമായ തമ്പി കണ്ണന്താനം ഇന്ന് രാവിലെയോടെയായിരുന്നു അന്തരിച്ചത്.

 

">