Saturday 24 September 2022




മങ്കിപോക്‌സ്;കേന്ദ്ര സംഘം ഇന്ന് ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

By priya.18 Jul, 2022

imran-azhar

മങ്കിപോക്‌സ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെത്തിയ കേന്ദ്ര സംഘം ഇന്ന് ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.രോഗി ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും സ്വദേശമായ കൊല്ലത്തും എത്തി സംഘം സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്.

 

 

 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള മാനദണ്ഡത്തില്‍ ആവശ്യമായ നിര്‍ദേശങ്ങളും സംഘം നല്‍കും.ആരോഗ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംഘം ഡല്‍ഹിയിലേക്ക് മടങ്ങും.ശേഷം വിശദമായ റിപ്പോര്‍ട്ട് സംഘം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കൈമാറും .