Saturday 06 June 2020




മൂ​ല​മ​റ്റം പ​വ​ർ ഹൗ​സി​ൽ പൊ​ട്ടി​ത്തെ​റി; ജീവനക്കാർ സുരക്ഷിതർ

By Sooraj Surendran.01 Feb, 2020

imran-azhar

 

 

തൊടുപുഴ: മൂലമറ്റം പവർ ഹൗസിൽ വൻ പൊട്ടിത്തെറി. പവർ ഹൗസിലെ ജീവനക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. പത്ത് ദിവസങ്ങൾക്ക് മുൻപും ഇവിടെ പൊട്ടിത്തെറി നടന്നിരുന്നു. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് പവർ ഹൗസിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മൂലമറ്റം പവർ ഹൗസ് ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുതി ഉത്പാദന കേന്ദ്രങ്ങളിൽ ഒന്നാണ്. സുരക്ഷാ കാരണങ്ങളാൽ ഇവിടേക്കുള്ള പ്രവേശനം നിയന്ത്രണപ്പെടുത്തിയിട്ടുണ്ട്.