Thursday 16 July 2020




കോവിഡ് വ്യാപനം രൂക്ഷം; ആരാധനാലയങ്ങൾ ഉടൻ തുറക്കേണ്ടെന്ന നിലപാടുമായി കൂടുതൽ പള്ളികൾ

By Sooraj Surendran.06 Jun, 2020

imran-azhar

 

 

കോഴിക്കോട്: അഞ്ചാം ഘട്ട ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ചൊവ്വാഴ്ച മുതൽ ആരാധനാലയങ്ങൾ തുറക്കാനിരിക്കെ, ഉടൻ ആരാധനാലയങ്ങൾ തുറക്കേണ്ടെന്ന നിലപാടുമായി കൂടുതൽ പള്ളികൾ. തിരുവനന്തപുരം പാളയം ജുമാ മസ്ജിദും തൽക്കാലം തുറക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. കോഴിക്കോട് മൊയ്‍തീന്‍ പള്ളിയും ഉടൻ തുറക്കില്ലെന്ന് നിലപാട് വ്യക്തമാക്കി. മൊയ്തീൻ പള്ളി പരിപാലന സമിതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊറോണ വൈറസ് വ്യാപനത്തിൽ നിയന്ത്രണങ്ങളും, മാനദണ്ഡങ്ങളും പാലിക്കുന്നതിനുള്ള പ്രതിസന്ധികൾ കാരണമാണ് ഉടൻ പള്ളികൾ തുറക്കേണ്ടെന്ന നിലപാടിന് കാരണം. ആരാധനയ്ക്കായി എത്തുന്നവരിൽ ഏറിയ പങ്കും യാത്രക്കാരും അപരിചിതരുമാണെന്നതും പ്രധാന വെല്ലുവിളിയാണ്. കണ്ണൂരിലെ അബ്റാര്‍ മസ്‍ജിദ് തുറക്കില്ലെന്നും സെക്രട്ടറി അറിയിച്ചു.