Sunday 18 April 2021




ആശങ്കയുണർത്തി കോവിഡ് കേസുകൾ; 24 മണിക്കൂറിനുള്ളില്‍ 1.15 ലക്ഷം കേസുകള്‍; ആകെ മരണസംഖ്യ 1,66,177

By Aswany Bhumi.07 Apr, 2021

imran-azhar

 


ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,736 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

 

ഇതുവരെ റിപ്പോർട്ട് ചെയ്ത ഏറ്റവും വലിയ കോവിഡ് പ്രതിദിന കേസുകളാണ് ഇത്. 59,856 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 630 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചിട്ടുണ്ട്.

 

ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,28,01,785 ആയി ഉയര്‍ന്നു. 1,17,92,135 പേര്‍ രോഗമുക്തി നേടി.

 

നിലവില്‍ 8,43,473 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണസംഖ്യ 1,66,177 ആയി ഉയര്‍ന്നു.

 

രാജ്യത്ത് ഇതുവരെ 8,70,77,474 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 25,14,39,598 സാംപിളുകള്‍ ഇതുവരെ പരിശോധിച്ചു. പ്രതിദിന മരണസംഖ്യ കൂടുതലുള്ള രാജ്യങ്ങൾ ഇപ്പോൾ ബ്രസീലും ഇന്ത്യയുമാണ്.