Monday 13 July 2020




സൗദി അറേബിയയില്‍ പള്ളികള്‍ വീണ്ടും തുറന്നു

By praveenprasannan.31 May, 2020

imran-azhar

മനാമ : സൗദി അറേബിയയില്‍ രണ്ടര മാസത്തെ ഇടവേളയ്ക്ക് ശേഷം പള്ളികള്‍ വീണ്ടും തുറന്നു. സൗദിയിലെ 90,000 ത്തോളം പള്ളികളാണ് തുറന്നത്. മദീനയിലെ പ്രവാചക പള്ളിയും തുറന്നെങ്കിലും മക്കയിലെ മസ്ജിദുല് ഹറം പ്രാര്‍ത്ഥനയ്ക്കായി തുറന്നു കൊടുത്തിട്ടില്ല. രാജ്യത്ത് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന്റെ രണ്ടാംഘട്ടത്തിലാണ് മുന്‍കരുതലോടെ പള്ളികള്‍ തുറന്നത്.


മാസ്‌ക് ധരിക്കുക, ആലിംഗനം, ഹസ്തദാനം എന്നിവ ഒഴിവാക്കുക, പള്ളിയിലേക്ക് വരുംമുമ്പ് അംഗ ശുദ്ധി വരുത്തുക, നമസ്‌കരിക്കുന്നവര്‍ക്കിടയില്‍ രണ്ട് മീറ്റര്‍ അകലം പാലിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. വിട്ടുമാറാത്ത രോഗമുള്ളവര്‍, പ്രായമായവര്‍, 15ന് താഴെ പ്രായമുളളവര്‍ എന്നിവരെ പ്രവേശിപ്പിക്കില്ല.


മാര്‍ച്ച് 18 മുതലാണ് കോവിഡ് വ്യാപനം തടയാനായി സൗദിയില്‍ ആരാധനാലയങ്ങള്‍ അടച്ചിട്ടത്. മറ്റൊരു പ്രധാന മുസ്ലീം പള്ളിയായ ജറുസലേമിലെ മസ്ജിദുല് അഖ്‌സയും ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്കായി തുറന്നു.



ബഹ്‌റൈനില്‍ ജൂണ്‍ അഞ്ച് മുതല്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി (ജുമുഅ) ക്കായി പള്ളികള്‍് തുറക്കും.