Sunday 31 May 2020




2 ദിവസങ്ങളില്‍ സ്ഥിരീകരിച്ച 650ഓളം കൊറോണ കേസുകള്‍ മതസമ്മേളനത്തില്‍ നിന്നുളളത്

By online desk .03 Apr, 2020

imran-azhar

 

ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ സ്ഥിരീകരിച്ച 650ഓളം കൊറോണ കേസുകള്‍ തബ് ലീഗ് മതസമ്മേളനവുമായി ബന്ധപ്പെട്ടുളളതാണെന്ന് ഡല്‍ഹി സര്‍ക്കാര്‍. ഇത് രാജ്യത്തെ ആകെ കൊറോണ കേസുകളുടെ 28 ശതമാനമാണ്.

തബ് ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട കൊറോണ കേസുകള്‍ 14 സംസ്ഥാനങ്ങളിലായി പടര്‍ന്നിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ ലവ് അഗര്‍വാള്‍ പറഞ്ഞു. പന്ത്രണ്ടോളം മരണങ്ങളും ഇതുമായി ബന്ധപ്പെട്ടുണ്ടായി.

ന്യൂഡല്‍ഹിയിലെ സംഘടനയുടെ ആസ്ഥാനത്ത് നടന്ന മതസമ്മേളനത്തില്‍ 9000 ത്തോളം പേര്‍ പങ്കെടുത്തതായാണ് വാര്‍ത്ത പുറത്തുവന്നത്. കൊറോണ ജാഗ്രത നിര്‍ദ്ദേശം നിലനില്‍ക്കുമ്പോഴാണ് ഇത്രയും പേര്‍ ഒത്തുകൂടിയത്.

ഇതില്‍ പങ്കെടുത്തവരില്‍ പലരും പിന്നീട് രാജ്യത്തെ വിവിധ ഇടങ്ങളില്‍ സഞ്ചരിച്ചിരുന്നു. ഇതാണ് വൈറസ് പടരാന്‍ കാരണമായത്.

തബ ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ നിന്നും വൈറസ് ബാധ കൂടുതലുണ്ടായത് തമിഴ്‌നാട്ടിലാണ്. സംസ്ഥാനത്ത് ഉണ്ടായ 411 കോവിഡ് 19 കേസുകളില്‍ 364ും തബ് ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ടായിരുന്നു.