Sunday 31 May 2020




തമിഴ്‌നാട്ടില്‍ കോവിഡ് 19 സ്ഥിരീകരിച്ച 85 പേരും നിസാമുദ്ദീനിന്‍ നിന്നെത്തിയവര്‍

By online desk .06 Apr, 2020

imran-azhar

 

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് 86 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചപ്പോള്‍ അതില്‍ 85 പേരും നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍. സംസ്ഥാനത്ത് ഇതുവരെ 571 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

 

തമിഴ്‌നാട്ടില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായിട്ടുണ്ട്്.അതേസമയം കഴിഞ്ഞ ദിവസം മരിച്ച 71 കാരന്റെ മൃതദേഹം സംസ്‌കരിച്ചതില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തി. സുരക്ഷാ ബാഗ് തുറന്ന് മതാചാരപ്രകാരം നടത്തിയ സംസ്‌കാര ചടങ്ങില്‍ അമ്പതിലധികം പേര്‍ പങ്കെടുത്തിരുന്നു.

 

സംസ്‌കാര ചടങ്ങില്‍ മൂന്ന് പേരില്‍ കൂടുതല്‍ പങ്കെടുക്കരുതെന്ന നിര്‍ദ്ദേശം നിലനില്‍ക്കെയാണ് രാമനാഥപുരം കീഴാക്കരൈ പള്ളി വളപ്പില്‍ നടന്ന സംസ്‌ക്കാര ചടങ്ങില്‍ ഇത്രയും ആള്‍ക്കാര്‍ പങ്കെടുത്തത് .മുന്‍കരുതലിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ തുറക്കരുതെന്ന് പറഞ്ഞ ബാഗ് തുറന്ന് മൃതദേഹം പുറത്തെടുത്ത് സംസ്‌കരിക്കുകയായിരുന്നു.

സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തവരെയെല്ലാം നിരീക്ഷണത്തിലാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. മൂന്ന് ദിവസം കഴിഞ്ഞാണ് മരണവിവരം സര്‍ക്കാര്‍ പുറത്തു വിടുന്നത്.