Tuesday 19 March 2024




മകന് പിന്നാലെ അമ്മയും ജീവനൊടുക്കി

By Sooraj Surendran .09 Feb, 2019

imran-azhar

 

 

തലശേരി: കുടുംബവഴക്കിനെ തുടർന്ന് അമ്മയും മകനും ജീവനൊടുക്കി. മാതാപിതാക്കൾ തമ്മിലുണ്ടായ കുടുംബവഴക്കിനെ തുടർന്നാണ് എനിക്കോൾ റോഡിൽ ഹർഷ നിവാസിൽ രവിയുടെയും ബിന്ദുവിന്റേയും മകൻ അഭിൻ രാജ് (18) വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്. മകന്റെ മരണത്തിൽ മനംനൊന്താണ് ബിന്ദു. ആത്മഹത്യ ചെയ്തത്. പുലർച്ചെ 2:45ഓടെ വീടിന് സമീപത്തെ കിണറ്റിലാണ് ബിന്ദുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അഭിൻ രാജ് ആത്മഹത്യ ചെയ്യുന്നതിന് മൂന്ന് ദിവസം മുൻപ് രവിയും ബിന്ദുവും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും ഇത് സംഘർഷത്തിൽ കലാശിക്കുകയും ചെയ്തിരുന്നു. ഇതിൽ മനംനൊന്താണ് അഭിൻ രാജ് ജീവനൊടുക്കിയത്. സംഭവത്തിൽ അന്വേഷണം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.