Tuesday 19 March 2024




കോണ്‍ഗ്രസ് വര്‍ഗീയതയ്‌ക്കെതിരെ പോരാടാണമെന്ന് എം.പി വീരേന്ദ്രകുമാര്‍

By Bindu PP .31 May, 2018

imran-azhar

 

 


കോഴിക്കോട്: ചെങ്ങന്നൂർ തിരഞ്ഞെടുപ്പിൽ യുഡി എഫ് പരാജയത്തിൽ കോണ്‍ഗ്രസിനെതിരെ എം.പി വീരേന്ദ്രകുമാര്‍. ബി.ജെ.പിയെ നേരിടാനുള്ള ഇച്ഛാശക്തി കോണ്‍ഗ്രസിന് നഷ്ടപ്പെട്ടുവെന്നും അത് ജനം തിരിച്ചറിഞ്ഞതിന്റെ തെളിവാണ് ചെങ്ങന്നൂരിലെ എല്‍.ഡി.എഫ് വിജയമെന്നും എം.പി വീരേന്ദ്ര കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.കോണ്‍ഗ്രസ് മൃദുഹിന്ദുത്വ നിലപാട് ഉപേക്ഷിച്ച്‌ വര്‍ഗീയതയ്‌ക്കെതിരെ പോരാടാന്‍ ഇനിയെങ്കിലും കോണ്‍ഗ്രസ് തയ്യാറാകണമെന്നും വീരേന്ദ്ര കുമാര്‍ ആവശ്യപ്പെട്ടു. പ്രതികൂല സാഹചര്യത്തിലും 20956 വോട്ടുകള്‍ക്കാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ വിജയിച്ചത്.