By Web Desk.23 Jun, 2022
മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന എംപിമാരും വിമതപക്ഷത്തേക്കു ചേക്കേറി. രാജന് വിചാര്‍ (താനെ), ഭാവ്ന ഗൗലി (വാഷിം), കൃപാല്‍ തുമാനെ (റംതേക്), ശ്രീകാന്ത് ഷിന്‍ഡെ (കല്യാണ്‍), രാജേന്ദ്ര ഗാവിട്ട് (പല്ഗര്) തുടങ്ങിയവരാണ് ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമതപക്ഷത്തേക്ക് പോയത്.
രാജന് വിചാര്‍, ശ്രീകാന്ത് ഷിന്‍ഡെ എന്നിവര്‍ ഗുവാഹത്തിയില്‍ വിമതര്‍ തങ്ങുന്ന റിസോര്‍ട്ടിലാണുള്ളത്. വിമത പക്ഷത്തേക്കു മാറിയെന്ന ആരോപണം കൃപാല്‍ തുമാനെ വ്യാഴാഴ്ച രാവിലെ തള്ളിയിരുന്നു.
ശിവസേനയ്ക്ക് മഹാരാഷ്ട്ര നിയമസഭയില്‍ 55 എംഎല്‍എമാരാണുള്ളത്. അതില്‍ 40 പേര് ഏക്നാഥ് ഷിന്‍ഡെയ്ക്കൊപ്പമുണ്ടെന്നാണ് വിമതരുടെ അവകാശവാദം.
ലോക്സഭയില്‍ 19 എംപിമാരും രാജ്യസഭയില്‍ മൂന്ന് എംപിമാരുമാണു ശിവസേനയ്ക്കുള്ളത്. ഉദ്ധവ് താക്കറെയ്ക്കു പിന്തുണയുമായും ശിവസേന എംപിമാര്‍ രംഗത്തെത്തി.