Tuesday 19 March 2024




വിടവാങ്ങല്‍ ആ അംഗീകാരത്തിനായി കാത്തുനില്‍ക്കാതെ..

By Online Desk.18 Feb, 2020

imran-azhar

 

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ മാധ്യമ അംഗീകാരമായ സ്വദേശാഭിമാന പുരസ്‌കാരം ഏറ്റുവാങ്ങാതെയാണ് എം.എസ്. മണി വിടവാങ്ങുന്നത്.  അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വൈകിവന്ന അംഗീകാരം മാത്രമാണിത്. അവാര്‍ഡിന് അര്‍ഹനായ വിവരം മുഖ്യമന്ത്രി പിണറായി വിജയന്‍ മണിയെ നേരിട്ട് വിളിച്ച് അറിയിക്കുകയായിരുന്നു. ആന്റണി സര്‍ക്കാരിന്റെ കാലത്ത് പൊലീസ് ശിവഗിരിയില്‍ നരനായാട്ട് നടത്തിയപ്പോള്‍ അതിനെതിരെ മാധ്യമ രംഗത്തുനിന്നുയര്‍ന്ന ഏറ്റവും വലിയ ശബ്ദമായി എം.എസ്. മണി മാറി.  ശിവഗിരിക്കുന്നിന്‍മേല്‍ തീമേഘങ്ങള്‍ എന്ന കൗമുദിയിലെ പരമ്പര കേരളത്തെ പ്രകമ്പനം കൊള്ളിച്ചു. വിഷയം ദേശീയ ശ്രദ്ധയില്‍ എത്തിക്കാന്‍ അന്ന് കൗമുദി പ്രസിദ്ധീകരണങ്ങള്‍ക്കായത് വന്‍ ചര്‍ച്ചയായി.