Sunday 20 January 2019


റിലയൻസ് ഇൻഡസ്ട്രിയുടെ അമരക്കാരനായി മുകേഷ് അംബാനി തുടരും

By Sooraj S.07 Jul, 2018

imran-azhar

 

 

മുംബൈ: 2002ലാണ് മുകേഷ് അംബാനി റിലയൻസിന്റെ മാനേജിങ് ഡയറക്ടറായി സ്ഥാനമേൽക്കുന്നത്. ടെലികോം രംഗത്ത് വളരെ നല്ല മാറ്റങ്ങൾ കൊണ്ടുവരുവാൻ മുകേഷ് അംബാനിക്ക് സാധിച്ചു. നിലവിൽ 2019 വരെയാണ് അംബാനിക്ക് മാനേജിങ് ഡയറക്ടറായി തുടരാനുള്ള കാലാവധി ഉണ്ടായിരുന്നത്. എന്നാൽ മുബൈയിൽ നടന്ന റിലയൻസ് ഇൻഡസ്ട്രിയുടെ വാർഷിക യോഗത്തിൽ അടുത്ത 5 വർഷത്തേക്ക് കൂടി റിലയൻസിന്റെ അമരക്കാരനായി തുടരാൻ തീരുമാനിക്കപ്പെടുകയായിരുന്നു. മുകേഷ് അംബാനിക്ക് പ്രതിവർഷം ശമ്പളമായി 4 .17 കോടി രൂപ ലഭിക്കും. ഇതിന് പുറമെ മറ്റ് ആകർഷകമായ ആനുകൂല്യങ്ങളും ലഭിക്കും. പിതാവ് ധീരുഭായുടെ അഭാവത്തോടെയാണ് മുകേഷ് അംബാനി റിലയൻസിന്റെ മാനേജിങ് ഡയറക്ടറായി സ്ഥാനമേറ്റത്. റിലയൻസ് അവതരിപ്പിച്ച ജിയോയുടെ തകർപ്പൻ ഓഫറുകളും ഉപഭോക്താക്കൾ ഏറ്റെടുത്തിരുന്നു.