Monday 21 May 2018

മുക്കന്നൂര്‍ കൂട്ടക്കൊല: പ്രതിഷേധം ഭയന്ന് തെളിവെടുപ്പ് മാറ്റി

By SUBHALEKSHMI B R.13 Feb, 2018

imran-azhar

അങ്കമാലി: സ്വത്തുതര്‍ക്കത്തെത്തുടര്‍ന്ന് അങ്കമാലി മൂക്കന്നൂരില്‍ സഹോദരനെയും കുടുംബത്തെയും വെട്ടിക്കൊലപ്പെടുത്തിയ പ്രതിയെ തെളിവെടുപ്പിനു കൊണ്ടുവരുന്നതു മാറ്റിവച്ചു. പ്രതി െക്കതിരെ നാട്ടുകാരുടെ പ്രതിഷേധം ഉണ്ടാകാനിടയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തെളിവെടുപ്പ് മാറ്റിയത്.

 

മൂക്കന്നൂര്‍ എരപ്പ് സെന്‍റ് ജോര്‍ജ് കപ്പേളയ്ക്കു സമീപം അറയ്ക്കല്‍ പരേതനായ കൊച്ചപ്പന്‍റെ മകന്‍ ശിവന്‍ (62), ശിവന്‍െറ ഭാര്യ വത്സ (58), ഇവരുടെ മൂത്ത മകള്‍ സ്മിത (30) എന്നിവരാണ് ഇന്നലെ ദാരുണമായി കൊല്ളപ്പെട്ടത്. സ്മിതയുടെ ഇരട്ടക്കുട്ടികളായ അശ്വിന്‍ (10), അപര്‍ണ(10) എന്നിവര്‍ക്കും വെട്ടേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ശിവന്‍റെ അനുജന്‍ ബാബുവിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ 5.45നായിരുന്നു സംഭവം. സ്മിതയുടെ മക്കളായ അതുല്‍ (12), ഇരട്ടക്കുട്ടികളായ അശ്വിന്‍, അപര്‍ണ(10) എന്നിവരുടെ മുന്നില്‍ വച്ചായിരുന്നു കൊലപാതകം. വലതുകയ്യില്‍ വെട്ടേറ്റ അശ്വിനെ ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലപാതകത്തിനുശേഷം കൊരട്ടി ചിറങ്ങരയിലെ കേഷത്രക്കുളത്തില്‍ സ്കൂട്ടറുമായി ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച ബാബുവ ിനെ നാട്ടുകാരും പൊലീസും ചേര്‍ന്നു പിടികൂടുകയായിരുന്നു.