Wednesday 18 July 2018

പാക് താലിബാൻ മുല്ല ഫസലുള്ള കൊല്ലപ്പെട്ടു

By Sooraj S.17 Jun, 2018

imran-azhar

 

 

കാബൂൾ: മലാലയെ വധിക്കാൻ പദ്ധതിയിട്ട പാക് താലിബാൻ കമാന്ററാണ് കൊല്ലപ്പെട്ടത്. മുല്ല ഫസലുളളയും മറ്റ് കമാൻഡർമാരും ചേർന്ന് ഇഫ്താർ വിരുന്നിൽ പങ്കെടുക്കുന്നതിനിടയിൽ അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിൽ അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് ഫസലുള്ള കൊല്ലപ്പെട്ടത്. വധിക്കപ്പെട്ട ഫസലുള്ള നിരവധി ആക്രമണ പരമ്പരകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. പാകിസ്ഥാനിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി പോരാടിയ മലാല യൂസഫ് സായിയെ വധിക്കാൻ ശ്രെമിച്ചതും ഫസലുള്ളയുടെ നേതൃത്വത്തിലാണ്. വിദഗ്ത ചികിത്സക്ക് ശേഷമാണ് മലാല രക്ഷപ്പെട്ടത്. ഫസലുല്ലയുടെ ദുർഭരണത്തിൽ സഹികെട്ട പാക് ജനതക്ക് ഇത് വലിയൊരു ആശ്വാസമാണെന് പാക് കാവൽ പ്രധാനമന്ത്രി നസിറുൾ മുൽക്ക് പറഞ്ഞു.