Sunday 18 April 2021




പ്രളയവും, ഭൂചലനവും അതിജീവിക്കും; മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമെന്ന് കേന്ദ്ര ജല കമ്മീഷൻ

By സൂരജ് സുരേന്ദ്രന്‍.04 Mar, 2021

imran-azhar

 

 

മുല്ലപ്പെരിയാർ അണക്കെട്ട് പ്രളയവും, ഭൂചലനവും അതിജീവിക്കാൻ ശേഷിയുള്ള തരത്തിൽ സുരക്ഷിതമാണെന്ന് കേന്ദ്ര ജല കമ്മീഷൻ സുപ്രീംകോടതിയിൽ.

 

അണക്കെട്ടിന്റെ സുരക്ഷ നിരീക്ഷിക്കുന്നതിനായി ഉപസമിതി രൂപീകരിച്ചിരുന്നു.

 

എന്നാൽ മേൽനോട്ട സമിതി ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുന്നുവെന്നാരോപിച്ച് കോതമംഗലം സ്വദേശികൾ കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.

 

ഇവരുടെ ഹർജിയിലാണ് കേന്ദ്ര ജല കമ്മീഷൻ സത്യവാങ്മൂലം സമർപ്പിച്ചത്.

 

മേൽനോട്ട സമിതിയുടെ പ്രവർത്തനം തൃപ്തികരമാണെന്നും, ഉപസമിതി കൃത്യമായ ഇടവേളകളിൽ അണക്കെട്ട് പരിശോധിക്കുന്നുണ്ടെന്നും തമിഴ്നാട് നേരത്തെ അറിയിച്ചിരുന്നു.