Friday 29 May 2020




പ്രവാസി സമ്പന്നന്മാരുമായുള്ള മുഖ്യമന്ത്രിയുടെ ചര്‍ച്ച പ്രഹസനമായിപ്പോയെന്ന് മുല്ലപ്പളളി

By Sooraj Surendran .06 Apr, 2020

imran-azhar

 

 

തിരുവനന്തപുരം: പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ ഗള്‍ഫിലെയും മറ്റു വിദേശ രാജ്യങ്ങളിലെയും ശതകോടീശ്വരന്മാരുമായി മാത്രം ചര്‍ച്ച ചെയ്ത മുഖ്യമന്ത്രിയുടെ നടപടി രൂക്ഷമായി വിമർശിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത്. ശതകോടീശ്വരന്മാരുമായുള്ള സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും ബന്ധം ഊട്ടി ഉറപ്പിക്കാന്‍ വേണ്ടിയുള്ള പാലമായി ഈ ദുരന്തകാലത്തെ ഉപയോഗിച്ചിരിക്കുകയാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും നിര്‍ദേശിക്കാന്‍ കഴിയുന്ന പ്രവാസി സംഘടനകളേയും സാധാരണക്കാരായ പ്രവാസികളെയും പൂര്‍ണമായി ഒഴിവാക്കിക്കൊണ്ടാണ് ചര്‍ച്ച നടത്തിയത്. പ്രവാസികളെന്നാല്‍ വിരലിലെണ്ണാവുന്ന സമ്പന്നര്‍ മാത്രമാണെന്ന ധാരണ തിരുത്തണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. "ലോകകേരള സഭയിലും സമ്പന്നന്മാരുടെ ആധിപത്യമാണ് കണ്ടത്. കോടിക്കണക്കിനു രൂപ ലോക കേരള സഭയ്ക്ക് ചെലവഴിക്കുകയും ചെയ്തു. ധൂര്‍ത്തും ആര്‍ഭാടവുംമൂലമാണ് യുഡിഎഫ് ലോകകേരള സഭ ബഹിഷ്‌കരിച്ചത്. ഒന്നാം ലോക കേരള സഭ നാലു കോടിയുടെ ധൂര്‍ത്തായിരുന്നു"- അദ്ദേഹം പറഞ്ഞു.