Tuesday 18 September 2018



മും​ബൈ​യി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്നു

By BINDU PP.08 Jul, 2018

imran-azhar

 

മുംബൈ: മുംബൈയിൽ കനത്ത മഴ തുടരുന്നു. ഏതാനും ദിവസങ്ങൾ കൂടി മുംബൈയിൽ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മഴ ജനജീവിതത്തെയും സാരമായി ബാധിച്ചു.റായ്ഗഡ്, കല്യാണ്‍, ബോറിവാലി, താനെ തുടങ്ങി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മഴ കനക്കുകയാണ്. പലയിടങ്ങളിലും റോഡ് ഗതാഗതം തറുമാറായി. കഴിഞ്ഞ ദിവസങ്ങളിൽ ട്രെയിൻ ഗതാഗതവും മഴ മൂലം തടസപ്പെട്ടിരുന്നു.