Monday 16 December 2019




ബിനോയെ തേടി മുംബൈ പോലീസ് മുടവൻമുകളിലെ വീട്ടിൽ: കുരുക്ക് മുറുകുന്നു

By Sooraj Surendran .21 Jun, 2019

imran-azhar

 

 

തിരുവനന്തപുരം: ഡാൻസ് ബാർ ജീവനക്കാരിയായ യുവതി നൽകിയ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് ബിനോയ് കോടിയേരിയെ തേടി മുംബൈ പോലീസ് മുടവൻമുകളിലെ വീട്ടിൽ. എന്നാൽ ബിനോയ് ഫ്ലാറ്റിൽ ഇല്ലായിരുന്നു. ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ബിനോയ് കോടിയേരിക്കെതിരെ മുംബൈയിലെ ഓഷിവാര പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്.ബിനോയ് സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷ ഹർജിയിൽ മുംബൈ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി തിങ്കളാഴ്ചയാണ് വിധി പറയാനിരുന്നത്.

 

പരാതിക്കാരിയായ യുവതി ബിനോയുടെ വിലാസങ്ങളിൽ എകെജി സെന്ററിന്റെ ഭാഗമായ ഫ്ലാറ്റിന്റെ വിലാസവും നൽകിയിരുന്നു. ഇവിടെ പരിശോധന നടത്താൻ മുംബൈ പൊലീസിന് സാധിച്ചില്ല. അതേസമയം പരാതിയുമായി ബന്ധപ്പെട്ട് ബിനോയെ ഡിഎൻഎ ടെസ്റ്റിന് വിധേയനാക്കണമെന്നും മുംബൈ പോലീസ് ആവശ്യപ്പെട്ടു. കോടതി മുൻപാകെയാണ് പോലീസ് ഈ ആവശ്യം ഉന്നയിച്ചത്. കേസിൽ ബിനോയ്‌ക്കെതിരെ കുരുക്കുകൾ മുറുകുകയാണ്.