Monday 13 July 2020




കോവിഡിലും, നിസാർഗയിലും തളരാതെ... 14 കാരിക്ക് രക്തം ദാനം ചെയ്ത് പോലീസുകാരൻ

By Sooraj Surendran.05 Jun, 2020

imran-azhar

 

 

മുംബൈ: ഏത് പ്രതിസന്ധി ഘട്ടത്തിലും സഹായഹസ്തവുമായി എത്തുന്നവരാണ് നമ്മുടെ രാജ്യത്തെ പോലീസുകാർ. ഊണും ഉറക്കവുമില്ലാതെ ജനങ്ങൾക്ക് എന്നും കാവലാളാണിവർ. അത്തരമൊരു നന്മ നിറഞ്ഞ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ 14 വയസുകാരിയായ രോഗിക്ക് രക്തം ദാനം ചെയ്ത് മാതൃകയായിരിക്കുകയാണ് ആകാശ് ഗെയ്ക്ക്വാഡ് എന്ന കോൺസ്റ്റബിൾ. 14 വയസുകാരിയുടെ ഓപ്പൺ ഹാർട്ട് സർജറിയ്ക്കായാണ് എ പോസറ്റീവ് രക്തം അത്യാവശ്യമായി വന്നത്. കോവിഡും, നിസാർഗയും സൃഷ്ടിച്ച പ്രതിസന്ധിയെ തുടർന്ന് രക്തദാതാക്കളെ ലഭിക്കാതെ വന്നതോടെയാണ് മുംബൈയിലെ ടാർഡിയോ പൊലീസ് സ്റ്റേഷനിൽ കോൺസ്റ്റബിളായ ആകാശ് ഗെയ്ക്ക്വാഡ് എന്ന കോൺസ്റ്റബിൾ രക്തം നല്കാൻ സന്നദ്ധത അറിയിച്ച് എത്തിയത്. മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് ആകാശിന് അഭിനന്ദനമറിയിച്ച് രംഗത്തെത്തി.