Sunday 18 April 2021




മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ ഉയരുന്നു; ഏക ദിന കണക്കുകൾ ആശങ്ക ഉയർത്തുന്നു

By സൂരജ് സുരേന്ദ്രൻ .04 Mar, 2021

imran-azhar

 

 

മുംബൈ: മുംബൈ നഗരത്തിൽ കോവിഡ് ബാധ വീണ്ടും പിടി മുറുക്കുന്നു.

 

മഹാരാഷ്ട്രയിൽ ഇന്ന് 9855 പേർക്കും, മുംബൈയിൽ 1121 പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

 

ഫെബ്രുവരി 2 മുതൽ മുംബൈയിലെ പ്രാദേശിക ട്രെയിൻ സർവീസുകൾ പൊതുജനങ്ങൾക്ക് നിയന്ത്രണങ്ങളോടെ തുറന്നു നൽകിയിരുന്നു.

 

ഇത് രോഗവ്യാപനം കൂട്ടി എന്നാണ് വിലയിരുത്തൽ. ആവശ്യം വന്നാൽ മുംബൈ ലോക്കൽ ട്രെയിനുകളിൽ വീണ്ടും നിയന്ത്രണം വരുമെന്നാണ് അധികൃതർ നൽകുന്ന സൂചന.

 

ജനങ്ങൾ ജാഗ്രത പുലർത്താതെ യാത്ര ചെയ്യുവാൻ തുടങ്ങിയതാണ് സർക്കാരിനും വെല്ലുവിളിയായത്.