Friday 27 April 2018

മൂന്നാർ വിഷയത്തിൽ സി പി എം വിരുദ്ധത സൃഷ്ടിക്കാൻ സി പി ഐ ശ്രമിക്കുമെന്ന്: കോടിയേരി ബാലകൃഷ്ണൻ

By BINDU PP.27 Apr, 2017

imran-azhar

 

 

തിരുവനന്തപുരം: മൂന്നാർ വിഷയത്തിൽ സി പി എം വിരുദ്ധത സൃഷ്ടിക്കാൻ സി പി ഐ ശ്രമിക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മുഖ്യമന്ത്രിയെ ആക്രമിക്കാനും ഒറ്റപ്പെടുത്താനും ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വൻ കൈയേറ്റം ഒഴിപ്പിക്കുന്നതിൽ ഇരട്ടത്താപ്പാണ് സിപിഐയ്ക്കെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് യോഗത്തിൽ ടാറ്റയുടെ കൈയേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യം ഉയർന്നപ്പോൾ അത് ഇപ്പോൾ സാധ്യമല്ലെന്ന നിലപാടാണ് സിപിഐ സ്വീകരിച്ചത്. എന്നാൽ അതൊഴികെയുള്ള വാർത്തകൾ പുറത്തുവന്നുവെന്നും കോടിയേരി പറഞ്ഞു. സിപിഎം സംസ്ഥാന സമിതിയിലാണ് കോടിയേരിയുടെ വിമർശനം.