Friday 22 June 2018

മൂന്നാര്‍: മുഖ്യമന്ത്രിയുടെ ധാര്‍മ്മിക രോഷം കാപട്യമെന്ന് ചെന്നിത്തല

By praveen prasannan.21 Apr, 2017

imran-azhar

തിരുവനന്തപുരം: മൂന്നാറില്‍ കുരിശ് തകര്‍ത്ത ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന ധാര്‍മ്മിക രോഷം കാപട്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രദേശത്ത് 144 പ്രഖ്യാപിച്ച ശേഷമാണ് കുരിശ് പൊളിച്ചത്.


ആഭ്യന്തരവകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി ഇതറിഞ്ഞില്ലെന്ന് പറയുന്നത് പച്ചക്കള്ളമാണ്. വന്‍കിട കയ്യേറ്റങ്ങള്‍ സംരക്ഷിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് കുരിശ് പൊളിക്കല്‍ എന്നും ചെന്നിത്തല ആരോപിച്ചു.


വിശ്വാസത്തിന്‍റെ ഭാഗമാണ് കുരിശ്. അത് പൊളിക്കുന്പോള്‍ ഉണ്ടാകുന്ന ജനരോഷത്തിന്‍റെ മറവില്‍ വന്‍കിട കയ്യേറ്റക്കാരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ നീക്കം. സി പി എമ്മിന്‍റെ കയ്യേറ്റം ഒഴിപ്പിക്കാതെയാണ് കുരിശ് തകര്‍ത്തത്.