Friday 22 March 2019


ആൾക്കൂട്ടത്തിന് മുന്നിൽ യുവാവിനെ വെട്ടിക്കൊന്നു: പ്രതികരിക്കാതെ നാട്ടുകാർ

By Sooraj Surendran.29 Nov, 2018

imran-azhar

 

 

ഹൈദരാബാദ്: റോഡിൽ ജനക്കൂട്ടത്തിന് മുന്നിൽ വെച്ച് യുവാവിനെ വെട്ടിക്കൊന്നു. ഓട്ടോയുടെ ഉ‍ടമയായ അബ്ദുള്‍ ഹാജ ഡ്രെെവറായ ഷക്കീര്‍ ഖുറേഷിയെയാണ് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിന്റെ നടുക്കത്തിൽ നിന്നും വിട്ടുമാറാനാകാതിരിക്കുകയാണ് നാട്ടുകാർ. ഹൈദരാബാദിലെ മിര്‍ ചൗക്കിലെ നയാപൂളിലാണ്അരുംകൊല നടന്നത്. അബ്ദുൾ ഹാജ ഷക്കീർ ഖുറേഷിയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഓട്ടോയുടെ വാടകയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊലപ്പെടുത്തിയ ശേഷം കലിയടങ്ങാതെ ഹാജ രക്തം തന്റെ ശരീരത്തിൽ തുടയ്ക്കുകയും മൃതദേഹത്തിന് കവലിരിക്കുകയും ചെയ്തു.