By Sooraj Surendran .06 Dec, 2018
മുംബൈ: മകന്റെ മുന്നിൽ വെച്ച് ഭാര്യയെ ക്രൂരമായി കുത്തി കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. മഹാബലേശ്വറിലാണ് നാടിനെ നടുക്കിയ ക്രൂര കൃത്യങ്ങൾ അരങ്ങേറുന്നത്. കുടുംബം വിനോദയാത്രക്കായാണ് മഹാബലേശ്വറിൽ എത്തിയത് ഇവിടുത്തെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചാണ് കൊലപാതകം നടക്കുന്നത്. ഭാര്യയും ഭർത്താവും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അനിൽ ഷിൻഡെയാണ് ഭാര്യയായ സീമയെ കൊലപ്പെടുത്തിയ. അമ്മ കുത്തേറ്റ് കിടക്കുന്നത് കണ്ട മകൻ ഉടൻ തന്നെ ഹോട്ടൽ മാനേജരെ വിവരമറിയിച്ചു. മാനേജർ എത്തിയപ്പോൾ ഷിൻഡെ കഴുത്തറുത്ത് മരിച്ച നിലയിലാണ് കണ്ടെത്തിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.