By അനിൽ പയ്യമ്പള്ളി.08 Apr, 2021
പാനൂർ (കണ്ണൂർ ) : പാനൂർ മേഖലയിലുണ്ടായ അക്രമ സംഭവങ്ങളിൽ മുസ്ലീം ലീഗ് പ്രവർത്തകർ പോലീസ് കസ്റ്റഡിയിൽ.
കൊലചെയ്യപ്പെട്ട മുസ്ലീം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ വിലാപയാത്രയിൽ പങ്കെടുത്ത പത്ത് ലീഗ് പ്രവർത്തകരെയാണ് കസ്റ്റഡിയിൽ എടുത്തത്. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്ത് വരുന്നതായി ചൊക്ലി പൊലീസ് അറിയിച്ചു.
ഇന്നലെ രാത്രി പാനൂർ മേഖലയിൽ സി.പി.എം ഓഫിസുകൾക്ക് നേരെ ആക്രമണമുണ്ടായിരുന്നു.
കൊല്ലപ്പെട്ട ലീഗ് പ്രവർത്തകൻ മൻസൂറിന്റെ മൃതദേഹം പെരിങ്ങത്തൂരിൽ പൊതുദർശനത്തിനു വച്ചശേഷം സംസ്ക്കാരത്തിനായി പൊല്ലൂക്കരയിലേക്ക് കൊണ്ടുപോയതിന് പിന്നാലെയാണ് ആക്രമണമുണ്ടാകുന്നത്.
സി.പി.എം പെരിങ്ങളം ലോക്കൽ കമ്മിറ്റി ഓഫിസ്, കൊച്ചിയങ്ങാടി ബ്രാഞ്ച് കമ്മിറ്റി ഓഫിസ്, കടവത്തൂരിലെ ബ്രാഞ്ച് കമ്മിറ്റി ഓഫിസ് എന്നിവ ആക്രമിക്കപ്പെട്ടു. പ്രദേശത്തെ ബസ് ഷെൽട്ടറും ആക്രമിച്ചു. നിരവധി വീടുകൾക്ക് നേരെയും ആക്രമണമുണ്ടായി