Sunday 17 February 2019


മുത്തലാഖ് ഭേദഗതി ബിൽ ക്യാബിനറ്റ് അംഗീകരിച്ചു

By Sooraj S .01 Jan, 1970

imran-azhar

 

 

ന്യൂ ഡൽഹി: മുത്തലാഖ് ബില്ലിന് ക്യാബിനറ്റിന്റെ അംഗീകാരം ലഭിച്ചു. ഇതേ തുടർന്ന് ക്യാബിനറ്റിന്റെ അംഗീകാരം ലഭിച്ച ബിൽ രാജ്യസഭയിൽ അവതരിപ്പിക്കും. അതെസമയം മുത്തലാഖ് ബിൽ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് അസറുദീൻ വൈസി പ്രതികരിച്ചു. ഭേദഗതി വരുത്തിയ മുത്തലാഖ് ബില്ലിൽ പറയുന്നത് മുത്തലാഖിന് ഇരയായ സ്ത്രീകൾക്കും കുടുംബത്തിനും മാത്രമേ ഭർത്താവിനെതിരെ പരാതി നൽകാൻ പാടുള്ളൂവെന്നും മാത്രമല്ല ഒത്തുതീർപ്പിന് തയ്യാറായാൽ പരാതിക്കാരിക്ക് പരാതി പിൻവലിക്കാമെന്നും ഭേദഗതി വരുത്തിയ ബില്ലിൽ പറയുന്നു. എന്നാൽ ലോകസഭയിൽ കോൺഗ്രസ് മുത്തലാഖ് ബില്ലിനെ പിന്തുണച്ചു. അതോടൊപ്പം മൂന്ന് വർഷം ജയിൽ ശിക്ഷ ലഭിക്കുന്ന നടപടിയെ കോൺഗ്രസ് ചോദ്യം ചെയ്യുകയും ചെയ്തു. മാത്രമല്ല മുത്തലാഖ് ചെയ്യുന്ന ഭർത്താവിന് മൂന്ന് വർഷം ശിക്ഷ നൽകുന്നത് ഒഴിവാക്കണമെന്നും ആർ ജെ ഡി ആവശ്യപ്പെടുകയും ചെയ്തു. അണ്ണാ ഡി എം കെയും ലോകസഭയിൽ ബില്ലിനെ എതിർത്തു.