Saturday 06 June 2020




മുത്തൂറ്റിലെ വനിതാ മാനേജറുടെ തലയിൽ സിഐടിയു പ്രവർത്തകർ മീന്‍വെള്ളം ഒഴിച്ചു

By Sooraj Surendran .12 Feb, 2020

imran-azhar

 

 

ഇടുക്കി: മുത്തൂറ്റിലെ വനിതാ മാനേജർക്ക് നേരെ സിഐടിയു പ്രവർത്തകരുടെ ആക്രമണം. മുത്തൂറ്റ് ഫിനാന്‍സ് കട്ടപ്പന ശാഖയിലെ വനിതാ മാനേജര്‍ അനിത ഗോപാലിന് നേർക്കാണ് ആക്രമണമുണ്ടായത്. ഓഫീസിന് മുന്നിലുണ്ടായിരുന്ന പ്രവർത്തകർ അനിത എത്തിയപ്പോൾ തലയിലൂടെ മീൻ വെള്ളം ഒഴിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ ഒമ്പതരയോടെ അനിത ഓഫീസ് തുറക്കാനായെത്തിയപ്പോഴാണ് സംഭവം. ഇതിന് മുൻപും ഓഫീസിന് നേരെ സിഐടിയു പ്രവർത്തകരുടെ ആക്രമണം ഉണ്ടായിരുന്നതായി അനിത പറഞ്ഞു.

 

ഇവർ പലതവണ ഓഫീസിന്റെ പൂട്ട് തകരാറിലാക്കിയിട്ടുണ്ട്. തുടർന്ന് പൂട്ട് അറുത്താണ് ജീവനക്കാർ ഓഫീസില്‍ പ്രവേശിച്ചിരുന്നതെന്നും അനിത പറഞ്ഞു. തുടർച്ചയായി ഓഫീസിന് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ കണക്കിലെടുത്ത് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നെങ്കിലും, കഴിഞ്ഞ രണ്ട് ദിവസമായി പോലീസ് സുരക്ഷ പിൻവലിച്ചിരുന്നു. തുടർന്നായിരുന്നു സിഐടിയു പ്രവർത്തകരുടെ ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് ശാഖയിലെ വനിതാ മാനേജര്‍ അനിത ഗോപാലിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.