Monday 25 October 2021




മൂവാറ്റുപുഴയിൽ വീടുകയറി യുവാവിനെ കുത്തി; യുവാവിന്റെ അമ്മയ്ക്കും പരിക്ക്

By Preethi Pippi.24 Sep, 2021

imran-azhar

 

മൂവാറ്റുപുഴ: കഅക്രമിസംഘം വീടുകയറി യുവാവിനെ കുത്തി. കടാതി സ്വദേശി ബിനുവിനെയാണ് അക്രമിസംഘം കുത്തിയത്. അക്രമം തടയാൻ ശ്രമിക്കവേ ബിനുവിന്റെ അമ്മ ബിന്ദുവിന്നും പരിക്കേറ്റു.

 

ബിന്ദുവിന്റെ കൈവിരൽ അറ്റു പോയി. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം ഉണ്ടായത്. ഇരുവരെയും എറണാകുളത്തെ സ്വകര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മൂവാറ്റുപുഴ പൊലീസ് അന്വേഷണം തുടങ്ങി.