Tuesday 19 March 2024




സ്വവർഗബന്ധം വെളിപ്പെടുത്തിയത് ഭീഷണി മൂലം; ദ്യു​തി ച​ന്ദ്

By Sooraj Surendran .21 May, 2019

imran-azhar

 

 

ഭുവനേശ്വർ: സ്വവർഗബന്ധം വെളിപ്പെടുത്തിയത് സ്വന്തം സഹോദരിയുടെ ഭീഷണി മൂലമാണെന്ന് ഇന്ത്യയുടെ സ്പ്രിന്‍റ് താരം ദ്യുതി ചന്ദ്. ഭുവനേശ്വറിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ദ്യുതി ചന്ദ് വിശദ വിവരങ്ങൾ വെളിപ്പെടുത്തിയത്. 25 ലക്ഷം രൂപ ആവശ്യപ്പെട്ടു സഹോദരി നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പോലീസിൽ പരാതിപ്പെട്ടിട്ടും ഭീഷണി തുടർന്നെന്നും, ഈ സാഹചര്യത്തിലാണ് സ്വർഗബന്ധം വെളിപ്പെടുത്തിയതെന്നും ദ്യുതി പറഞ്ഞു. സ്വവർഗബന്ധത്തിനെതിരെ കുടുംബം ദ്യുതിക്കെതിരെ രംഗത്തെത്തിയിരുന്നു. സ്വവർഗബന്ധമുള്ള കാര്യം പുറത്തുപറയാൻ അഭിമാനം മാത്രമേയുള്ളുവെന്നും, കുടുംബത്തിന്റെ ഭീഷണിയിൽ താൻ വീഴില്ലെന്നും ദ്യുതി പറഞ്ഞു. തന്‍റെ ഗ്രാമത്തിലെ പത്തൊമ്പതുകാരിയായ ഒരു പെൺസുഹൃത്ത് തനിക്കുണ്ടെന്നും ഭാവിയിൽ ഒരുമിച്ചു ജീവിക്കാനാണ് തങ്ങൾ ആലോചിക്കുന്നതെന്നും ദ്യുതി ചന്ദ് വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി.