Sunday 16 December 2018


കൊച്ചി മേയറുടെ വിദേശയാത്രക്ക് സർക്കാരിന്റെ വിലക്ക്

By Sooraj Surendran.15 Sep, 2018

imran-azhar

 

 

കൊച്ചി: കൊച്ചി മേയർ സൗമിനി ജെയിന്‍റെ വിദേശയാത്രക്ക് സർക്കാർ വിലക്ക് ഏർപ്പെടുത്തി. ഫ്രാങ്ക്ഫർട്ടിൽ നടക്കുന്ന അന്താരാഷ്ട്ര സെമിനാറിൽ പങ്കെടുക്കാനായി ജർമ്മനിയിലേക്ക് പോകാനാണ് സൗമിനി തദ്ദേശസ്വയംഭരണ വകുപ്പിന് കത്തിലൂടെ അനുവാദം ചോദിച്ചത്. എന്നാൽ ദുരിതാശ്വാസ പ്രവർത്തങ്ങൾ ഊർജിതമായി നടക്കേണ്ടതുണ്ട് എന്ന ആവശ്യം പറഞ്ഞ് യാത്ര തടസപ്പെടുത്തുകയായിരുന്നു. തദ്ദേശസ്വയംഭരണ വകുപ്പിന്റെ മറുപടി കത്ത് കിട്ടിയ പശ്ചാത്തലത്തിൽ യാത്ര ഉപേക്ഷിച്ചുവെന്ന് മേയർ വ്യക്തമാക്കി. മേയർക്കു വേണ്ടി കോർപറേഷൻ സെക്രട്ടറി ഓഗസ്റ്റ് അഞ്ചിനാണ് തദ്ദേശ സ്വയംഭരണ സെക്രട്ടറിക്ക് അപേക്ഷ നൽകിയത്.