Sunday 18 April 2021




മ്യാൻമറിൽ പ്രക്ഷോഭകർക്ക് നേരെ വെടിവെയ്പ്; 38 മരണം

By Aswany Bhumi.04 Mar, 2021

imran-azhar

 


മ്യാൻമർ: മ്യാൻമറിൽ പ്രക്ഷോഭകർക്ക് നേരെ സൈന്യം നടത്തിയ വെടിവയ്പിൽ 38 മരണം. ഭരണം സൈന്യം പിടിച്ചെടുത്തതോടെയാണ് മ്യാൻമറിൽ പ്രക്ഷോഭം ശക്തമായത്.

 

തലസ്ഥാന നഗരമായ നയ്പിഡോ, മാണ്ഡല, യാങ്കൂൺ എന്നിവിടങ്ങളിലാണ് കൂടുതൽ പേർ മരിച്ചത്. മരണസംഖ്യ ഉയരാൻ സാധ്യതയെന്നും വിവരം.

 

‘രക്തരൂഷിതമായ ദിനം’ എന്ന് സംഭവത്തെ ഐക്യരാഷ്ട്ര സഭ വിശേഷിപ്പിച്ചു.

 

ഇന്ത്യയടക്കം ഉള്ള രാജ്യങ്ങൾ പട്ടാള ഭരണത്തിന് എതിരെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ആയുധധാരികളുടെ സംഘടിതമായ ആക്രമണത്തെ സൈനികർ ചെറുത്തുകൊണ്ടിരിക്കുകയാണ്.

 

പല സ്ഥലങ്ങളിലും ഇവരുടെ ആക്രമണം കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച്ചിരുന്നു.