Monday 22 October 2018



കർണ്ണാടക മന്ത്രിസഭയിലെ മന്ത്രി എൻ മഹേഷ് രാജിവെച്ചു

By Sooraj S.11 Oct, 2018

imran-azhar

 

 

ബംഗളുരു: കർണ്ണാടക മന്ത്രിസഭയിലെ മന്ത്രിയായ എൻ മഹേഷ് രാജിവെച്ചു. കർണ്ണാടകയിൽ എച്ച് ഡി കുമാരസ്വാമി മന്ത്രിസഭയിലെ ആദ്യത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്നു എൻ മഹേഷ്. നിലവിൽ കർണ്ണാടക മന്ത്രിസഭയിലെ ബി എസ് പി മന്ത്രിയായിരുന്നു എൻ മഹേഷ്. തിരഞ്ഞെടുപ്പിൽ ഓൺഗ്രീസുമായി സഖ്യം ചെയ്യില്ലെന്ന് മായാവതി പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്നാണ് മഹേഷ് മന്ത്രി സ്ഥാനം രാജിവെച്ചിരിക്കുന്നത്. അതെസമയം കോൺഗ്രസ്സും ജെ ഡി എസുമായി തർക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിരുന്നു ഇതേ തുടർന്നാണ് എൻ മഹേഷ് രാജിവെച്ചതെന്നും സൂചനയുണ്ട്.