By BINDU PP.16 Jul, 2017
കൊച്ചി: പ്രമുഖ നടിയെ ആക്രമിച്ച കേസിൽ നാദിര്‍ഷയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നാദിര്‍ഷയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ ഗൂഢാലോചന സംബന്ധിച്ച ചുരുളഴിക്കാന്‍ നാദിര്‍ഷയെയും വിശദമായി ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് പൊലീസ്. ഗൂഢാലോചനയില്‍ നാദിര്‍ഷയ്ക്ക് പങ്കുള്ളതായി പൊലീസിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ലെന്നാണ് സൂചന. അതേമയം ദിലീപിനെതിരായ കേസ് വഴിതിരിച്ചുവിടാന്‍ നാദിര്‍ഷ ശ്രമിച്ചതായി പൊലീസ് വിലയിരുത്തുന്നു. പള്‍സര്‍ സുനി ജയിലില്‍ നിന്നും നാദിര്‍ഷയെ ഫോണില്‍ വിളിച്ചിരുന്നതായി തെളിഞ്ഞിരുന്നു.മൂന്നു തവണ നാദിര്‍ഷയെ ജയിലില്‍ നിന്ന് സുനി വിളിച്ചതായും, ഇതില്‍ ഒരു കോള്‍ 28 മിനുട്ടോളം ദൈര്ഘ്യമുള്ളതായിരുന്നെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തിലെല്ലാം വ്യക്തത വരുത്തുക ലക്ഷ്യമിട്ടാണ് നാദിര്‍ഷയോട് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.