Thursday 21 November 2019




കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മോദി; കോൺഗ്രസ് രാജ്യത്തെ സൈനികരെ നിന്ദിക്കുന്നുവെന്ന് ആരോപണം

By Sooraj S.06 Oct, 2018

imran-azhar

 

 

അജ്‌മർ: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് സമ്പൂർണ പരാജയമാണെന്നും കോൺഗ്രസിന് സംസ്ഥാനത്തിന്റെ താല്പര്യങ്ങൾക്കോ ജനങളുടെ ആവശ്യങ്ങൾക്കോ വേണ്ടി പ്രവർത്തിക്കാൻ സമയമില്ലെന്നും കോൺഗ്രസ് ചില വ്യക്തി താല്പര്യങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി. കോൺഗ്രസ് നേതാക്കൾ ഒരു കുടുംബത്തെ സേവിക്കുന്ന തിരക്കിലാണെന്നും,അതേസമയം കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പുറകെയാണെന്നും മോദി കുറ്റപ്പെടുത്തി. ഇന്ത്യൻ സൈനികരുടെ കഴിവുകളും നേട്ടങ്ങളും മറച്ചുപിടിച്ചുകൊണ്ട് സൈന്യത്തെ നിന്ദിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി. കോൺഗ്രസിന്റെ കുറ്റങ്ങൾ കണ്ടെത്തിയ മോദി കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ പറയാനും മറന്നില്ല. 'രാജസ്ഥാന്‍ ഗൗരവ് യാത്ര'യുടെ സമാപന റാലിയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.