Friday 15 November 2019




മോദി എന്‍ ഡി എയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്

By ONLINE DESK .25 May, 2019

imran-azhar

 

 

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയെ എന്‍ ഡി എയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തു. ശിരോമണി അകാലിദളിന്റെ പ്രകാശ് സിംഗ് ബാദലാണ് മോദിയുടെ പേര് നിര്‍ദ്ദേശിച്ചത്. ജെ ഡി യു അധ്യക്ഷന്‍ നിതീഷ് കുമാറും ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയും നാമനിര്‍ദേശത്തെ പിന്താങ്ങി. ബി ജെ പി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായും മോദിയെ തിരഞ്ഞെടുത്തു. ഡല്‍ഹിയില്‍ നടന്ന എന്‍ ഡി എ പാര്‍ലമെന്ററി യോഗത്തില്‍ വച്ചാണ് എന്‍ ഡി എയുടെയും ബി ജെ പിയുടെയും പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി മോദിയെ തിരഞ്ഞെടുത്തത്.


എന്‍ ഡി എ നേതാവ് നരേന്ദ്ര മോദിയെ രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയായി ഏകകണ്ഠേന തിരഞ്ഞെടുത്ത എല്ലാ സഖ്യകക്ഷികള്‍ക്കും എം.പിമാര്‍ക്കും നന്ദി അറിയിക്കുന്നതായി അമിത് ഷാ പറഞ്ഞു. മുതിര്‍ന്ന ബി ജെ പി നേതാക്കളായ എല്‍ കെ അദ്വാനിയും മുരളീമനോഹര്‍ ജോഷിയും യോഗത്തില്‍ പങ്കെടുത്തു.