Tuesday 17 September 2019




'മെയ്ക്ക് ഇൻ ഇന്ത്യ' ശക്തിപ്പെടുത്താൻ കേന്ദ്രസർക്കാർ: എൽ ആൻഡ് ടി രാജ്യത്തിന് സ്വന്തം

By Sooraj Surendran .19 Jan, 2019

imran-azhar

 

 

അഹമ്മദാബാദ്: ഇന്ത്യയുടെ പ്രതിരോധ നിരയെ ശക്തിപ്പെടുത്തുന്നതിന്റെ ,ഭാഗമായി ലാർസൻ ആൻഡ് ട്യൂബ്രോ ആയുധനിർമ്മാണശാലയുടെ ഉദ്‌ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിച്ചു. ചടങ്ങിൽ പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ പങ്കെടുത്തു. ഗുജറാത്ത് സർക്കാരിന്റെ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി 2019ന്റെ ഭാഗമായാണ് ആയുധനിർമ്മാണശാലയുടെ ഉദ്‌ഘാടനം നടന്നത്. ഇതിലൂടെ രാജ്യത്തെ പ്രതിരോധ രംഗത്തെ 'മെയ്ക്ക് ഇൻ ഇന്ത്യ' ശക്തിപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മോദി പറഞ്ഞു.ഉദ്‌ഘാടന ശേഷം 'കെ9 വജ്ര' ടാങ്കിൽ മോദി യാത്ര ചെയ്തു.