Tuesday 17 September 2019




മോദിയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ഇന്ന് തുടക്കം

By Kavitha J.01 Jan, 1970

imran-azhar

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഞ്ചുദിവസം നീളുന്ന ആഫ്രിക്കന്‍ പര്യടനം ഇന്ന് തുടങ്ങും. ജൂലായ് 25ന് ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയാണ് സന്ദര്‍ശനത്തിന്റെ മുഖ്യ ലക്ഷ്യം. ഇത് കൂടാതെ, റുവാന്‍ഡ, ഉഗാണ്ട, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളും പര്യടനത്തില്‍ ലക്ഷ്യം വെച്ചിട്ടുണ്ട്. 23-ന് റുവാന്‍ഡയിലെത്തുന്ന മോദി 24-ന് ഉഗാണ്ട സന്ദര്‍ശിക്കും. ഉഗാണ്ടയില്‍ സംയുക്ത വ്യവസായ സമ്മേളനത്തില്‍ പങ്കെടുക്കുന്ന മോദി ഉഗാണ്ടന്‍ പ്രസിഡണ്ടായ യോവെ മുസെവേനിയുമായി ചര്‍ച്ച നടത്തും. 21-വര്‍ഷത്തിനിടെ ഉഗാണ്ട സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി.