Tuesday 18 February 2020




നരേന്ദ്രമോദി ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി യാത്രതിരിച്ചു

By BINDU PP.24 Jun, 2017

imran-azhar

 

 


ദില്ലി: ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യാത്രതിരിച്ചു. പോര്‍ച്ചുഗല്‍, അമേരിക്ക, നെതര്‍ലാന്‍ഡ്‌സ് എന്നീ രാജ്യങ്ങളാണ് നരേന്ദ്രമോദി സന്ദര്‍ശിക്കുന്നത്. ഇന്ന് പോര്‍ച്ചുഗലിലെത്തുന്ന നരേന്ദ്രമോദി, പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, വ്യാപാര ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യും. സാമ്പത്തിക സഹകരണം, ശാസ്ത്ര സാങ്കേതിക വിദ്യ, ബഹിരാകാശ മേഖലകളിലെ സഹകരണം ശക്തമാക്കുന്നതും ചര്‍ച്ചയാകുമെന്ന് യാത്ര തിരിക്കുന്നതിന് മുമ്പ് നരേന്ദ്രമോദി പറഞ്ഞു.യുഎസ് പ്രസിഡന്റായി ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റ ശേഷം മോദിയുടെ ആദ്യ യുഎസ് സന്ദര്‍ശനമാണിത്. തിങ്കളാഴ്ചയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ച. പ്രതിരോധ, സാമ്പത്തിക രംഗങ്ങളില്‍ സുപ്രധാന കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കും.