Friday 24 May 2019


മന്‍മോഹന്‍ സിങിനെ പരിഹസിച്ചിരുന്ന മോദിയെ രാജ്യം മുഴുവന്‍ കളിയാക്കുന്നെന്ന് രാഹുല്‍

By anju.15 May, 2019

imran-azhar


ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ കളിയാക്കിയ മോദിയെ രാജ്യം കളിയാക്കികൊണ്ടിരിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി കരുതുന്നത് അദ്ദേഹം ഒറ്റയ്ക്കാണ് ഈ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നതെന്നാണ്. യഥാര്‍ത്ഥത്തില്‍ ജനങ്ങളാണ് ഈ രാജ്യത്തെ മുന്നോട്ട് നയിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പഞ്ചാബിലെ ബര്‍ഗരിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ ഫലിതം എന്നാണ് മോദി വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഇന്ന് രാജ്യം മൊത്തം മോദിയെ കളിയാക്കികൊണ്ടിരിക്കുന്നു-രാഹുല്‍ പറഞ്ഞു.

 

റഫാല്‍ കരാര്‍ സംബന്ധിച്ചും അഴിമതിയെ കുറിച്ചും മോദിയോട് സംവാദത്തിന് എപ്പോഴും തയ്യാറാണ്. നോട്ട് നിരോധനം പോലോത്ത മണ്ടന്‍ തീരുമാനങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക നില തകര്‍ക്കുകയും തൊഴിലില്ലായ്മ വര്‍ധിപ്പിക്കുകയും ചെയ്തെന്നും രാഹുല്‍ റാലിക്കിടെ പറഞ്ഞു.