Tuesday 02 June 2020




ആറ് കോടി തന്നാൽ കേസ് പിൻവലിക്കാമെന്ന് നാസിൽ; മൂന്ന് കോടി നൽകാമെന്ന് തുഷാർ

By Sooraj Surendran.27 Aug, 2019

imran-azhar

 

 

ദുബായ്: തുഷാർ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് ഒത്തുതീർപ്പാക്കുന്നതിന് വേണ്ടി ആറ് കോടി രൂപ ആവശ്യപ്പെട്ട് പരാതിക്കാരൻ നാസിൽ രംഗത്ത്. കോടതിക്ക് പുറത്ത് നടന്ന ഒത്തുതീർപ്പ് ചർച്ചയിലാണ് നാസിൽ തുഷാറിനോട് ആറ് കോടി ആവശ്യപ്പെട്ടത്. എന്നാൽ മൂന്ന് കോടി രൂപ മാത്രമേ നൽകാനാവൂവെന്ന് തുഷാർ പറഞ്ഞു. ഇല്ലാത്ത ഇടപാടിന്റെ പേരിലാണ് കേസ്, ഇത് സംബന്ധിച്ച എല്ലാ രേഖകളുംകോടതിയിൽ ഹാജരാക്കുമെന്നും തുഷാർ പറഞ്ഞു. എന്നാൽ നിലപാടിൽ നിന്നും പിന്നോട്ടില്ലെന്നും ആറ് കോടി കിട്ടാതെ കേസ് പിൻവലിക്കില്ലെന്നും നിലപാടിൽ ഉറച്ചുനിൽക്കുകയാണ് നാസിൽ. വിചാരണ തീരുന്നത് വരെയോ അല്ലെങ്കില്‍ കോടതിക്ക് പുറത്തു കേസ് ഒത്തുതീര്‍പ്പാകുന്നത് വരെയോ യുഎഇ വിട്ടു പോകരുത് എന്ന വ്യവസ്ഥയിലാണ് തുഷാർ വെള്ളാപ്പള്ളിക്ക് അജ്‌മാൻ കോടതി ജാമ്യം അനുവദിച്ചത്.