Tuesday 20 August 2019




'ഗോഡ്‌സെ രാജ്യസ്നേഹിയായിരുന്നു' വീണ്ടും വിവാദ പരാമർശങ്ങളുമായി പ്ര​ജ്ഞാ സിം​ഗ്

By Sooraj Surendran .16 May, 2019

imran-azhar

 

 

ഭോപ്പാൽ: വിവാദങ്ങൾക്ക് തിരികൊളുത്തി വീണ്ടും ബിജെപി സ്ഥാനാർഥി പ്രജ്ഞാ സിംഗ് ഠാക്കൂർ. മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയെ പിന്തുണച്ചുകൊണ്ടുള്ള പരസ്യ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. ഗോഡ്‌സെ രാജ്യസ്നേഹിയായിരുന്നുവെന്നാണ് പ്രജ്ഞാ സിംഗിന്റെ പ്രതികരണം. നാഥൂറാം ഗോഡ്‌സെയെ തീവ്രവാദി എന്ന് മുദ്രകുത്തുന്നവർക്ക് ഈ തിരഞ്ഞെടുപ്പോടെ വ്യക്തമായ മറുപടി ലഭിക്കുമെന്നും പ്രജ്ഞാ സിംഗ് പറഞ്ഞു. മാത്രമല്ല ഗോഡ്സെയെ തീവ്രവാദി എന്ന് വിളിക്കുന്നവർ ആത്മപരിശോധന നടത്തണമെന്നും പ്രജ്ഞാ സിംഗ് പറഞ്ഞു. പ്രജ്ഞാ സിംഗിന്റെ വിവാദ പരാമർശങ്ങൾക്കെതിരെ വ്യാപകമായി രൂക്ഷ വിമർശനമാണ് ഉയരുന്നത്.