Wednesday 24 January 2018

ദേശീയഗാനം സിനിമ തിയേറ്ററുകളില്‍ നിര്‍ബന്ധമില്ല

By sruthy sajeev .09 Jan, 2018

imran-azhar


ദില്‌ളി: സിനിമ തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമിലെ്‌ളന്ന് സുപ്രിം കോടതി. ഇത് സംബന്ധിച്ച 2016 നവംബറിലെ സുപ്രിം കോടതി ഉത്തരവ് കോടതി ഭേദഗതി
ചെയ്തു. ദേശീയഗാനം വേണോ വേണ്ടയോ എന്ന് തിയേറ്റര്‍ ഉടമകള്‍ക്ക് തീരുമാനിക്കാം. സിനിമ തീയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ചു സുപ്രീം
കോടതി ഉത്തരവ് ഉടന്‍ നടപ്പാക്കേണ്ടെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം സത്യവാങ്മൂലം നല്‍കിയിരുന്നു. 2016 നവംബര്‍ 30 ലെ സു
പ്രീം കോടതി ഉത്തരവിന് മുമ്പുള്ള സ്ഥിതി പുനസ്ഥാപിക്കണം എന്നാണു കേന്ദ്ര ആഭ്യന്തരമന്ത്രാലയം നല്‍കിയ അഞ്ചു പേജുള്ള സത്യവാങ്മൂലത്തില്‍ ആവശ്യപെ്പട്ടിരുന്നത്.
ദേശീയഗാനം ആലപിക്കുന്നതു സംബന്ധിച്ചു മാര്‍ഗ നിര്‍ദേശങ്ങള്‍ രൂപീകരിക്കുന്നതിനായി മന്ത്രിതല ആഭ്യന്തര സമിതി രൂപീകരിക്കുമെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
വിശാല ചര്‍ച്ചകള്‍ക്ക് ശേഷമേ മാര്‍ഗ നിര്‍ദേശങ്ങള്‍ രൂപീകരിക്കാനാകു. ഇതിനായി ആറുമാസത്തെ സമയം വേണമെന്നും സര്‍ക്കാര്‍ ആവശ്യപെ്പട്ടു. മാര്‍ഗ നിര്‍ദേശങ്ങള്‍ ര
ൂപീകരിച്ചാല്‍ ഇതുസംബന്ധിച്ച വിജ്ഞാപനം ഉടന്‍ ഇറക്കുമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ഉറപ്പു നല്‍കി. 2016 നവംബര്‍ 30ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ചുമതല
ഏല്‍ക്കുന്നതിനു മുന്‍പ് അദ്ദേഹം അധ്യക്ഷനായ ബെഞ്ച് സിനിമ തീയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കുകയും ദേശീയ ഗാനം വയ്ക്കുന്ന സമയത്ത് എഴുന്നേറ്റു ന
ില്‍ക്കുകയും ചെയ്യണം എന്ന് ഉത്തരവിട്ടിരുന്നത്.