Sunday 08 December 2019




ഷഹ്‌ലയുടെ മരണം; ദേശീയ ബാലാവകാശ കമ്മീഷൻ ഇടപെടുന്നു

By Chithra.22 Nov, 2019

imran-azhar

ന്യൂ ഡൽഹി : വയനാടിലെ സ്‌കൂളിൽ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഷഹ്‌ല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ ഇടപെടുന്നു. സംഭവത്തെക്കുറിച്ച് ഇന്നലെ നടത്തിയ വിശദമായ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മീഷൻ ഇടപെടുന്നത്.

 

വിഷയത്തിൽ റിപ്പോർട്ട് തേടി ജില്ലാ കളക്ടർക്കും പോലീസ് മേധാവിക്കും നോട്ടീസ് അയക്കാൻ കംമീഷൻ തീരുമാനിച്ചു. കുറ്റം ചെയ്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കമ്മീഷൻ അംഗമായ യശ്വന്ത് ജെയിൻ അറിയിച്ചു.

 

റിപ്പോർട്ട് തേടി ഇന്ന് തന്നെ റിപ്പോർട്ട് തേടി നോട്ടീസ് അയക്കാനാണ് സാധ്യത. സംഭവത്തെ അതീവ ഗൗരവമായാണ് സമീപിക്കുന്നതെന്നും ആവശ്യമുണ്ടെങ്കിൽ സ്‌കൂൾ സന്ദർശിച്ച് തെളിവുകൾ സ്വീകരിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.