പനജി: 51-ാമത് ദേശീയ ചലച്ചിത്രമേളയില് മികച്ച ചിത്രത്തിനുള്ള സുവർണമയൂര പുരസ്കാരം ഡെന്മാര്ക്കില് നിന്നുള്ള ഇന് റ്റു ദ ദി ഡാര്ക്ക്നെസ് സ്വന്തമാക്കി. ദി സൈലന്റ് ഫോറസ്റ്റ് എന്ന തായ്വാനീസ് എന്ന ചിത്രത്തിന്റെ സംവിധായകനായ കോ ചെന് നിയെന് ആണ് മികച്ച സംവിധായകനുള്ള രജതമയൂരം പുരസ്കാരം സ്വന്തമാക്കിയത്. ക്രിപാല് കലിത സംവിധാനം ചെയ്ത ബ്രിഡ്ജ്, കാമന് കാലെ സംവിധാനം ചെയ്ത ബള്ഡേറിയന് ചിത്രം ഫെബ്രുവരി എന്നീ ചിത്രങ്ങള് പ്രത്യേക ജൂറി പരാമര്ശം നേടി.
ഡല്ഹിയിലെ കര്ഷകസമരത്തിന് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് നാസിക്കില് നിന്നും മുംബൈയിലേക്ക് കര്ഷകരുടെ മഹാറാലി. മഹാരാഷ്ട്രയിലെ 21 ജില്ലകളിലുള്ള ആയിരക്കമക്കിന് കര്ഷകരാണ് 180 ഓളം കിലോമീറ്ററുകള് താണ്ടി മുംബൈയിലേക്ക് മാര്ച്ച് നടത്തുന്നത്. നിരവധി ചെറിയ സംഘടനകളില് നിന്നും ഒത്തുചേര്ന്ന ഈ കര്ഷകര് അഖിലേന്ത്യക കിസാന് സഭയുടെ നേതൃത്വത്തിലാണ് മാര്ച്ച് ചെയ്യുന്നത്. റാലി മണിക്കൂറുകള്ക്കകം മുംബൈയിലെത്തും . ശേഷം ആസാദ് മൈദാനില് തിങ്കളാഴ്ച ഇവര് പ്രകടനം നടത്തും. എന്.സി.പി നേതാവ് ശരത് പവാര് തിങ്കളാഴ്ച റാലിയില് പങ്കുചേരുമെന്ന് കരുതുന്നു. അതേസമയം കര്ഷകരുമായുള്ള കേന്ദ്രത്തിന്റെ പതിനൊന്നാം വട്ട ചര്ച്ചയും പരാജപ്പെട്ടിരിക്കുകയാണ്.
ഹൈദരാബാദ്: മുത്തൂറ്റ് ഫിനാന്സ് കവര്ച്ചാ കേസില് പ്രതികളായ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് 24 മണിക്കൂറിനകമാണ് പ്രതികൾ പിടിയിലാകുന്നത്. കൊല്ലമെന്നു ഭീഷണിപ്പെടുത്തി ജീവനക്കാരെ ഉപയോഗിച്ചു തന്നെ ലോക്കര് തുറപ്പിച്ചു. 25 കിലോ സ്വര്ണവും 96,000 രൂപയും കവര്ന്നു. നൊടിയിടയില് സംഘം കടന്നുകളയുകയും ചെയ്തിരുന്നു. തമിഴ്നാട് ഹൊസൂരിലെ ബ്രാഞ്ചില്ലാണ് സംഭവം നടന്നത്. കൃഷ്ണഗിരി ജില്ലയില് തമിഴ്നാട് കര്ണാടക അതിര്ത്തി പട്ടണമായ ഹൊസൂരില് പട്ടാപകലാണു സംഭവം നടന്നത് എന്നതാണ് മറ്റൊരു വിരോധാഭാസം.
ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില് ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില് കഴിയുന്ന എഐഎഡിഎംകെ മുൻ നേതാവ് വി.കെ. ശശികലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് ശശികലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ന്യൂ ഡൽഹി: രാജ്യത്ത് ഇന്ന് മുതൽ കോവിഡ് വാക്സിനേഷൻ ആരംഭിച്ചു. യജ്ഞത്തിന്റെ ആദ്യ ദിനം പങ്കാളികളായത് 1.91 ലക്ഷം പേര്. കേരളത്തില് 8,062 പേര് വാക്സിന് സ്വീകരിച്ചു. രാജ്യവ്യാപകമായി ആദ്യ ദിനം മൂന്ന് ലക്ഷം പേര്ക്കാണ് വാക്സിന് നല്കാന് ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്ര സര്ക്കാര് പറഞ്ഞിരുന്നതെങ്കിലും 1.91 ലക്ഷം പേര്ക്കാണ് കുത്തിവെപ്പെടുക്കാനായത്.
ന്യൂ ഡൽഹി: ഓക്സ്ഫഡ് സര്വകലാശാല വികസിപ്പിച്ച അസ്ട്രസെനക കോവിഷീല്ഡ് വാക്സിന് നേപ്പാള് അംഗീകാരം നല്കി. ഇന്ത്യ- നേപ്പാള് വിദേശകാര്യ മന്ത്രിമാരുടെ ചർച്ച ഡല്ഹിയില് പുരോഗമിക്കുന്നതിനിടെയാണ് കോവിഷീല്ഡ് വാക്സിന് നേപ്പാള് ഡ്രഗ് കണ്ട്രോള് ബോര്ഡ് അടിയന്തര അംഗീകാരം നൽകിയത്. ഇന്ത്യ നിർമ്മിക്കുന്ന വാക്സിൻ നേപ്പാളിലും ലഭ്യമാക്കും.
നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ഉമ്മൻ ചാണ്ടിയെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെയും ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചു. 18, 19 ദിവസങ്ങളിൽ ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തും. നേതാക്കളുടെ ഡൽഹി ചർച്ചയ്ക്ക് ശേഷം ഡിസിസി പുനഃസംഘടനയിൽ ഉൾപ്പെടെ തീരുമാനമുണ്ടാകും. ഡിസിസി പുനഃസംഘടനയിലെ സാധ്യതാ പട്ടിക ഇതുവരെ സമർപ്പിക്കാത്തതിൽ ഹൈക്കമാൻഡിന് അതൃപ്തിയുണ്ട്.
ന്യൂ ഡൽഹി: ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. ലൈഫ് മിഷന് സിഇഒ യു വി ജോസാണ് ഹൈക്കോടതി സിംഗിള് ബെഞ്ച് ഉത്തരവിന് എതിരെ സുപ്രീം കോടതിയില് അപ്പീല് നല്കിയത്. അപ്പീലിൽ ഹൈക്കോടതി ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ന്യൂ ഡൽഹി: കാര്ഷിക നിയമങ്ങളെക്കുറിച്ച് പഠിക്കാന് സുപ്രീം കോടതി നിയോഗിച്ച സമിതിയുമായി സഹകരിക്കില്ലെന്ന് കർഷക സംഘടനകൾ. കാർഷിക നിയമങ്ങൾ പരിശോധിക്കാനുള്ള സമിതിക്ക് പിന്നിൽ കേന്ദ്രമാണെന്നാണ് കർഷക സംഘടനകളുടെ ആരോപണം. സമരം ശക്തമായി തുടരാനാണ് തീരുമാനമെന്നും കർഷക സംഘടനകൾ അറിയിച്ചു.
പുണെ: ജനുവരി 16 മുതൽ രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം ആരംഭിക്കാനിരിക്കെ കോവിഷീല്ഡ് വാക്സിന്റെ ആദ്യത്തെ 10 കോടി ഡോസുകള് 200 രൂപയ്ക്ക് ഇന്ത്യയില് നല്കുമെന്ന് ഉത്പാദകരായ സെറം ഇന്സ്റ്റിറ്റ്യൂട്ട് മേധാവി ആദാര് പൂനവാല. അതേസമയം വാക്സിന്റെ യഥാർത്ഥ വില 1000 രൂപയാണെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക വാക്സിൻ സർക്കാരിന് നൽകിയ ശേഷം ഡോസിന് 1,000 രൂപ പ്രകാരം വിപണിയില് വാക്സിന് ലഭ്യമാക്കുമെന്നും പൂനവാല പറഞ്ഞു.