Wednesday 23 January 2019


നവാസ് ഷെരീഫിന് തടവും 25 ലക്ഷം ഡോളർ പിഴയും

By Sooraj Surendran.24 Dec, 2018

imran-azhar

 

 

ഇസ്‌ലാമാബാദ്: മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് കോടതി വീണ്ടും തടവ് ശിക്ഷ വിധിച്ചു. തടവിന് പുറമെ 25 ലക്ഷം ഡോളർ പിഴയും ചുമത്തി. പാനമ പേപ്പർ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട കേസിൽ പാക്കിസ്ഥാൻ അഴിമതി വിരുദ്ധ കോടതിയാണ് നവാസ് ഷെരീഫിന് ശിക്ഷ വിധിച്ചത്. അഴിമതിപ്പണമുപയോഗിച്ച് ഷരീഫ് ലണ്ടൻ, പാർക് ലെനിലെ അവൻഫീൽഡ് ഹൗസിൽ നാലു ഫ്ളാറ്റുകൾ സ്വന്തമാക്കിയെന്നാണ് ഷെരീഫിനെതിരെ നിലനിൽക്കുന്ന കേസ്. കേസുമായി ബന്ധപ്പെട്ട് ഷെരീഫിന്റെ മകൾക്കും ഭർത്താവിനും കോടതി ശിക്ഷ വിധിച്ചിരുന്നു.