Sunday 07 June 2020




കോവിഡ് 19: നീറ്റ് പരീക്ഷ മാറ്റിവെച്ചു

By Sooraj Surendran.27 Mar, 2020

imran-azhar

 

 

ന്യൂ ഡൽഹി: കൊറോണ വൈറസ് ബാധ അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തിൽ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ് യു.ജി. 2020) മാറ്റിവെച്ചു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതു ഗതാഗത മാർഗങ്ങളെല്ലാം നിരോധിച്ച സാഹചര്യത്തിലും, വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിവിധ സ്ഥലങ്ങളിലേക്ക് സഞ്ചരിക്കേണ്ട സാഹചര്യമുണ്ടാകുമെന്നു സാഹചര്യവും കണക്കിലെടുത്താണ് നീറ്റ് പരീക്ഷ മാറ്റിവെച്ചതെന്ന് കേന്ദ്ര മാനവവിഭവശേഷി വികസന വകുപ്പു മന്ത്രി രമേഷ് പൊഖ്രിയാല്‍ ട്വീറ്റ് ചെയ്തു. മേയ് അവസാന ആഴ്ചയിലാകും പരീക്ഷ നടക്കുക. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും.