Sunday 18 February 2018

നെഹ്റു ട്രോഫി ജലോല്‍സവം ശനിയാഴ്ച

By praveen prasannan.12 Aug, 2017

imran-azhar

ആലപ്പുഴ: ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വള്ളങ്ങള്‍ പങ്കെടുക്കുന്ന നെഹ്റു ട്രോഫി ജലോല്‍സവം പുന്നമടക്കായലില്‍ ശനിയാഴ്ച നടക്കും. ചുണ്ടന്‍ വള്ളങ്ങളുടെ മല്‍സര , പ്രദര്‍ശന ഇനങ്ങളിലായി ഇത്തവണ 24 വളളങ്ങളാണ് പങ്കെടുക്കുന്നത്.

രാവിലെ 11 മണിക്ക് ചെറുവള്ളങ്ങളുടെ ഹീറ്റ്സ് തുടങ്ങും. ഉച്ചയ്ക്ക് രണ്ട് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിവഹിക്കും. നെഹ്റു പ്രതിമയില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് പതാക ഉയര്‍ത്തും

ചുണ്ടന്‍വള്ളങ്ങളുടെ മല്‍സരങ്ങള്‍ തിരിഞ്ഞാണ്. സംസ്ഥാനത്തെ ഏഴ് മന്ത്രിമാരും പ്രതിപക്ഷ നേതാവും എം പിമാരും എം എല്‍ എമാരും ചടങ്ങില്‍ സംബന്ധിക്കും.

വള്ളംകളിയുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഏറെ ദിവസത്തെ പരിശീലനത്തിന് ശേഷം തുഴക്കാരും ശനിയാഴ്ച മല്‍സരതിനിറങ്ങുന്നതിന്‍റെ ആവേശത്തിലാണ്.