Sunday 15 December 2019




നേപ്പാളിൽ കനത്ത മഴ തുടരുന്നു: വെള്ളപ്പൊക്കത്തിലും, മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 65 ആയി

By Sooraj Surendran .15 Jul, 2019

imran-azhar

 

 

കാഠ്മണ്ഡു: നേപ്പാളിൽ കനത്ത മഴ തുടരുന്നു. നേപ്പാളിൽ പല ഭാഗങ്ങളും പൂർണമായും ചില ഭാഗങ്ങൾ ഭാഗീകമായും വെള്ളത്തിനടിയിലാണ്. വെള്ളപ്പൊക്കത്തിലും, മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 65 ആയി. വ്യാഴാഴ്ച മുതലാണ് നേപ്പാളിനെ തകർത്തുകൊണ്ട് കനത്ത മഴ തുടങ്ങിയത്. റോഡുകളിൽ മണ്ണിടിഞ്ഞ് വീണ് പല സ്ഥലങ്ങളിലും ഗതാഗതകുരുക്ക് നേരിടുകയാണ്. മുപ്പതോളം പേർ പലയിടങ്ങളിലായി കുടുങ്ങി കിടക്കുകയാണ്. ഇവർക്കായി തിരച്ചിൽ തുടരുന്നു. 25 ജില്ലകളിലെ പതിനായിരത്തിലധികം വീടുകളിൽ ആളുകൾ കുടുങ്ങിക്കിടക്കുകയാണ്. ഇവർക്കായി രക്ഷാപ്രവർത്തനം ആരംഭിച്ചു.